Posts

Showing posts from December, 2021

Kazhinja kalangal karalilunarthunna - Minmini

 Singer: Minmini കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ കരളിൻ വേദന അറിയാതെന്തിന് കടന്നു പോകുന്നു  നിങ്ങൾ കടന്നു പോകുന്നു...   കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ... മറക്കുവാൻ പറയുമ്പോൾ പതിന്മടങ്ങൊളി ചിന്നി    സ്‌മൃതിയെന്നും ഹൃദയത്തിൽ തിളങ്ങുന്നു...(2) ആ മോഹഭംഗത്തിൻ വഴിത്താരയിൽ നിന്നും   ആ മോഹഭംഗത്തിൻ വഴിത്താരയിൽ നിന്നും  വഴിമാറിപ്പോകു നിങ്ങൾ സ്മരണകളേ  കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ അഴലിന്റെ നിമിഷങ്ങൾ കഴിയുവാൻ വേണ്ടി ഞാൻ  മിഴിനീർ പ്രവാഹം ചൊരിയുന്നു (2) വീണ്ടുമെൻ ഹൃദയത്തെ ഉമിത്തീയിൽ വീഴ്ത്താതെ വീണ്ടുമെൻ ഹൃദയത്തെ ഉമിത്തീയിൽ വീഴ്ത്താതെ വഴിമാറി പോകു നിങ്ങൾ സ്മരണകളേ കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ കനകക്കിനാവുകളേ.... കനകക്കിനാവുകളേ........

Anuraga malini theerathu nilkkum - G Venugopal

 Singer; G Venugopal അനുരാഗ മാലിനി തീരത്ത് നിൽക്കും  അഴകിൻ മലരാണു നീ  ഒരു സ്നേഹ പൂന്തെന്നൽ വന്നണഞ്ഞാൽ  നൃത്തമാടുന്ന സഖിയാണ് നീ നൃത്തമാടുന്ന സഖിയാണ് നീ  കാലങ്ങൾ പൂക്കുന്നോരെൻ ഗ്രാമഭംഗികൾ  കാണുവാൻ നീ വരില്ലേ (2) കാർമുകിൽ വർണ്ണന്റെ ഓടക്കുഴൽ വിളി  കേൾക്കുവാൻ പോരുകില്ലേ (2) നീ കേൾക്കുവാൻ പോരുകില്ലേ  അനുരാഗ മാലിനി തീരത്ത് നിൽക്കും  അഴകിൻ മലരാണു നീ  ഒരു സ്നേഹ പൂന്തെന്നൽ വന്നണഞ്ഞാൽ  നൃത്തമാടുന്ന സഖിയാണ് നീ നൃത്തമാടുന്ന സഖിയാണ് നീ നീയെന്ന മാസ്മര സൗന്ദര്യ ദീപ്തിയിൽ  ഞാനിന്നുമലിഞ്ഞു ചേർന്നു  ഓർക്കാതിരുന്നപ്പോൾ എൻജീവരാഗമായ് കാർത്തികപ്പൂ ചൊരിഞ്ഞു (2) നീ കാർത്തികപ്പൂ ചൊരിഞ്ഞു   അനുരാഗ മാലിനി തീരത്ത് നിൽക്കും  അഴകിൻ മലരാണു നീ  ഒരു സ്നേഹ പൂന്തെന്നൽ വന്നണഞ്ഞാൽ  നൃത്തമാടുന്ന സഖിയാണ് നീ നൃത്തമാടുന്ന സഖിയാണ് നീ

Atheetha kaala smruthithan sagara theeratthu

 Doordarshan songs  അതീതകാല സ്‌മൃതിതൻ സാഗര  തീരത്ത് നിൽക്കേ തിരമാലകളിൽ, തിരമാലകളിൽ ആകേ  ഞാനാരേ...തിരയുന്നു...തിരയുന്നൂ   ഏതു മനോഹര രൂപം കാണാൻ  കണ്ണുകൾ അലയുന്നു  ഏതലൗകിക ഗാനം കേൾക്കാൻ  കാതുകൾ ഉഴറുന്നു   ഏതൊരു സ്പർശ തടാകം ചൂടാൻ ദേവി തപിക്കുന്നു...  (അതീതകാല...  നീലപ്പീലികൾ ചൂടിയ തിരുമുടിയിൽ  ദൂരെ...തെളിയുന്നു... അനന്തസംഗീതാമൃത ധാരയിൽ  ഉലകം...നിറയുന്നു.. മാനസമേത്തൊരു കാലിൽ വീഴാൻ  പൂവായ് വിരിയുന്നു... (അതീതകാല... 

Nimishangale kochu nimishangale - Akashavani Songs

 Akashavani Songs നിമിഷങ്ങളേ കൊച്ചു നിമിഷങ്ങളേ  കാലമാം കടലിലെ ഓളങ്ങളേ തഴുകാൻ കൊതിപ്പൂ ഞാൻ നിങ്ങളേ കമനീയതയുടെ കിടാങ്ങളേ ഒന്നു തൊടാൻ ഞാൻ അണയും മുമ്പേ  ഓടുന്നു മറയുന്നു നിങ്ങൾ (2)  എങ്ങോ നിന്നണയുന്നു എങ്ങോ മറയുന്നു  ഏകാന്ത യാത്രികർ നിങ്ങൾ...  നിമിഷങ്ങളേ കൊച്ചു നിമിഷങ്ങളേ  കാലമാം കടലിലെ ഓളങ്ങളേ സ്വർണ്ണത്തിൻ നിറമുള്ള ചിറകോരോന്നിലും    സ്വർഗ്ഗവും നരകവുമേന്തി (2) പതിവായി പലമട്ടിൽ സൗവർണ്ണ ശില്പങ്ങൾ  പണിയുന്നു തകർക്കുന്നു നിങ്ങൾ... നിമിഷങ്ങളേ കൊച്ചു നിമിഷങ്ങളേ  കാലമാം കടലിലെ ഓളങ്ങളേ തഴുകാൻ കൊതിപ്പൂ ഞാൻ നിങ്ങളേ കമനീയതയുടെ കിടാങ്ങളേ...

Oru Vakku Polum Parayathe Poyoren - G.Venugopal

Singer: G Venugopal   Album: Poothalam Music: Jaya Vijaya (Jayan) Lyrics: Chowalloor Krishnankutty ഒരു വാക്കുപോലും പറയാതെ പോയൊരെൻ ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ (2) ഇനിയെന്ന് കാണും നാം എന്നറിയാതെ ഏകനായ് നിൽക്കുന്നു ഞാൻ ഇവിടെ മൂകനായി നിൽക്കുന്നു ഞാൻ ഒരു വാക്കുപോലും പറയാതെ പോയൊരെൻ ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ 1) ഒക്കത്ത് തുളുമ്പുന്ന പാൽക്കുടമേന്തിയ പൂത്തുമ്പകൾ ഓർമ്മ മാത്രമായി (2) നിളയിൽ നീരാടി ദശപുഷ്പം ചൂടിയ പുലരികളെങ്ങോ പോയ്മറഞ്ഞു ഓണപ്പുലരികളെങ്ങോ പോയ്മറഞ്ഞു ഒരു വാക്കുപോലും പറയാതെ പോയൊരെൻ ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ 2) ആട്ടവിളക്കൊളിയും വടക്കുനി തളത്തിലെ പാട്ടും കളികളും എങ്ങുപോയി (2) കല്യാണി കളവാണി പാടിത്തിമിർത്തോരെൻ ആരോമലേ നീയും എങ്ങുപോയി എൻ ആരോമലേ നീയും എങ്ങുപോയി ഒരു വാക്കുപോലും പറയാതെ പോയൊരെൻ ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ ഇനിയെന്ന് കാണും നാം എന്നറിയാതെ ഏകനായ് നിൽക്കുന്നു ഞാൻ ഇവിടെ മൂകനായി നിൽക്കുന്നു ഞാൻ ഒരു വാക്കുപോലും പറയാതെ പോയൊരെൻ ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ...

Kanthi mayookhangal jalakeliyadunna - G. Venugopal

Chithirathumbi Onam Songs Year- 1997 Singer:  G Venugopal Music:  Raghukumar Lyrics:  PK Gopi കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന  ശാന്തമീ ശ്രാവണ മലർപൊയ്കയിൽ  ഒരു നൂറു ജലശംഖുപുഷ്പങ്ങൾ ഒഴുകുന്ന  കുളിരോളമാകുന്നു മനസ്സ് എൻറെ മനസ്സ്... കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന  ശാന്തമീ ശ്രാവണ മലർപൊയ്കയിൽ... പിച്ചകമലർകാവിൽ ചിങ്ങനിലാവല  ചിത്രപടചേല അണിയും (2) മുറ്റത്തു നിന്നു ഞാൻ ഓരോ കിനാവിന്റെ  മുത്തും പവിഴവും കോർത്തണിയും ചിത്തിരത്തുമ്പികൾ പൗർണ്ണമിരാവിന്റെ  മുക്കുറ്റിമുല്ലയെ ഉമ്മവയ്ക്കും കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന  ശാന്തമീ ശ്രാവണ മലർപൊയ്കയിൽ... പുത്തിലഞ്ഞിച്ചോട്ടിൽ മിന്നാമിനുങ്ങുകൾ  കുത്തുവിളക്കുമായ് അണയുമ്പോൾ  (2) ഒറ്റയ്ക്ക് വന്നു ഞാൻ ഓരോ ചെരാതിലും  കത്തും നാളങ്ങൾ നോക്കി നിൽക്കും നക്ഷത്ര രശ്മിപോൽ ഓർമ്മയിൽ ഞാനേതോ  അത്തക്കളങ്ങളേ ചുറ്റി നിൽക്കും കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന  ശാന്തമീ ശ്രാവണ മലർപൊയ്കയിൽ  ഒരു നൂറു ജലശംഖുപുഷ്പങ്ങൾ ഒഴുകുന്ന  കുളിരോളമാകുന്നു മനസ്സ് എൻറെ മനസ്സ്... കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന  ശാന്തമീ ശ്രാവണ മലർപൊയ്കയിൽ…