Nimishangale kochu nimishangale - Akashavani Songs

 Akashavani Songs


നിമിഷങ്ങളേ കൊച്ചു നിമിഷങ്ങളേ 

കാലമാം കടലിലെ ഓളങ്ങളേ

തഴുകാൻ കൊതിപ്പൂ ഞാൻ നിങ്ങളേ

കമനീയതയുടെ കിടാങ്ങളേ


ഒന്നു തൊടാൻ ഞാൻ അണയും മുമ്പേ 

ഓടുന്നു മറയുന്നു നിങ്ങൾ (2) 

എങ്ങോ നിന്നണയുന്നു എങ്ങോ മറയുന്നു 

ഏകാന്ത യാത്രികർ നിങ്ങൾ... 

നിമിഷങ്ങളേ കൊച്ചു നിമിഷങ്ങളേ 

കാലമാം കടലിലെ ഓളങ്ങളേ


സ്വർണ്ണത്തിൻ നിറമുള്ള ചിറകോരോന്നിലും   

സ്വർഗ്ഗവും നരകവുമേന്തി (2)

പതിവായി പലമട്ടിൽ സൗവർണ്ണ ശില്പങ്ങൾ 

പണിയുന്നു തകർക്കുന്നു നിങ്ങൾ...

നിമിഷങ്ങളേ കൊച്ചു നിമിഷങ്ങളേ 

കാലമാം കടലിലെ ഓളങ്ങളേ

തഴുകാൻ കൊതിപ്പൂ ഞാൻ നിങ്ങളേ

കമനീയതയുടെ കിടാങ്ങളേ...

Comments

Popular posts from this blog

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)