Posts

Showing posts from April, 2022

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Song: Kanan pattatha Singer: A M Rajah Composer: M.S. Baburaj Lyricist: P. Bhaskaran Movie: Kuppivala (1965) Director:  S.S. Rajan കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ  കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ  കല്പിച്ചു റബ്ബെനിക്കേകിയ മലർമുട്ടേ  ഖൽബിന്റെ  കണ്ണേയുറങ്ങുറങ്ങ് (കല്പിച്ചു )  കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ  കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ  കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ  മണ്ണിതിലുണ്ടായ വിണ്ണല്ലേ (കണ്ണില്ലാ )  താമരമിഴിയെന്നോ തങ്കത്തിന്‍ കവിളെന്നോ  തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍  കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ  കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ  കണ്മണി നിന്‍ മലർത്തൂമുഖം കാണാതെ  കണ്ണടച്ചീടും ഞാന്‍ എന്നാളും  ഉമ്മാടെ കണ്ണാണു് ഉപ്പാടെ കരളാണു്  ഉള്ളിലെ മിഴികളാല്‍ കാണുന്നു ഞാന്‍ (2) (കാണാന്‍ )

Varum Oru Naal Sukham (Althaara - 1964) വരുമൊരു നാൾ സുഖം

Singer: S. Janaki. Music: M.B. Sreenivasan. Movie: Althaara (1964) Movie Director: P. Subramaniam. Lyrics: Thirunayinaarkurichi Madhavan Nair. വരുമൊരു നാൾ സുഖം ഒരു നാൾ ദുഃഖം ഉലകിലെല്ലാമിതു നിയമം ... എന്നാൽ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ്‌ പാഴ്‌ക്കഥയായ്‌ ... ഞാന്‍ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ്‌ പാഴ്‌ക്കഥയായ്‌ അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിവൂ ഞാനതറിഞ്ഞീല മുകരുന്ന നേരമേ പൂവിന്റെ വാസനയറിയൂ ഞാനതറിഞ്ഞീലാ നുകരാത്ത തേനിനും മുകരാത്ത പൂവിനും കൊതിയാർന്നു കൈനീട്ടുകില്ലാ കൊതിയാർന്നു കൈനീട്ടുകില്ലാ (വരുമൊരു നാൾ) തകരും ചിറകുകൾ ഇനിയെത്ര കാലം താങ്ങി പറക്കുവാനാകും കരുമൊട്ടിൽ കരിയുവാന്‍ എങ്കിലീ ജീവിതം വിരിയേണ്ട വിരിയേണ്ട മേലും വിരിയേണ്ട വിരിയേണ്ട മേലും (വരുമൊരു നാൾ )

Padinjaare Maanathulla Panineerpoo Chambakka - പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്‌ക്ക

Song:  Padinjaare Maanathulla Panineerpoo Chambakka - പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്‌ക്ക   Singers: PB Sreenivas & P.Leela Lyrics:  P.Bhaskaran Music:  M S Baburaj. Film: Ninamaninja Kaalpadukal(1963)  Director:  N. N. Pisharody Written by:  Parappurathu പടിഞ്ഞാറേ മാനത്തുള്ള  (2) പനിനീര്‍പ്പൂ ചാമ്പയ്ക്കാ പഴുത്തുവല്ലോ .. മുഴുത്തുവല്ലോ … പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ (F) കരളിന്റെ കൂട്ടിലൊരു  (2) കതിര്‍കാണാപ്പൈങ്കിളിയുണ്ട് പറന്നു പോയി… പറിക്കുവാ ന്‍   ഞാന്‍... പറഞ്ഞെങ്കില്‍ എന്തെനിക്കു പകരം നല്‍കും? (M) ഓ...ഓ...  (M) നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച  (2) ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം  (2)  (F) പടിഞ്ഞാറേ മാനത്തുള്ള  (2) പനിനീര്‍പ്പൂ ചാമ്പയ്ക്കാ പഴുത്തുവല്ലോ.. മുഴുത്തുവല്ലോ… പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ (F) ഓ...ഓ...   (F) നിലാവിന്റെ മണ്ഡപത്തില്‍  കിനാവിന്റെ കിങ്ങിണി കെട്ടി (2) ഒരു കൊച്ചു നൃത്തം ചെയ്താല്‍  അത് മാത്രം പോരും തോഴീ  (2)   (M) പടിഞ്ഞാറേ മാനത്തുള്ള  (2) പനിനീര്‍പ്പൂ ചാമ്പയ്ക്കാ പഴുത്തുവല്ലോ.. മുഴുത്തുവല്ലോ… പറിച്ചു തിന്ന

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Song :  Thaane Thirinjum Marinjum - താനേ തിരിഞ്ഞും മറിഞ്ഞും   Singer: S. Janaki Lyrics : P Bhaskaran  Music: M S Baburaj  Movie: Ambalapravu (1970) Direction: P. Bhaskaran   Production: T. C. Barjathya താനേ തിരിഞ്ഞും മറിഞ്ഞും  തന്‍താമരമെത്തയിലുരുണ്ടും  മയക്കം വരാതെ മാനത്തു കിടക്കുന്നു  മധുമാസ സുന്ദര ചന്ദ്രലേഖ  ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട  ചെമ്പകവെണ്മലര്‍ തൂവിരിപ്പില്‍  മധുവിധുരാവിനായ് ചുണ്ടുകളില്‍  പ്രേമ മകരന്ദമഞ്ജരിയേന്തീ (താനേ...)  പ്രേമതപസ്വിനി പ്രേമതപസ്വിനി  കാമുകസംഗമ വേളയില്‍ ‍..  നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ  മാനത്തെ പൊന്മുകിലിന്നലെ? (താനേ...)

Pathirulla Nazhuri Nellumayi - പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ

Song:     Pathirulla Nazhuri Nellumayi ... പതിരുള്ള നാഴൂരി Album: ChithraVasantham.   Lyrics:   Rajeev Alunkal  Music:   Reghu Kumar  Singer:   P Jayachandran  Label:    Audiotracs പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ പടികേറിയെത്തുന്ന സായന്തനം കണ്ണീരുപെയ്യുന്ന കോലായിലെന്നുടെ  ശോകരാമായണ പാരായണം പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ പടികേറിയെത്തുന്ന സായന്തനം കണ്ണീരുപെയ്യുന്ന കോലായിലെന്നുടെ  ശോകരാമായണ പാരായണം ഓർമ്മകൾക്കിപ്പോഴും ബാല്യം ഓണനിലാവുപോൽ ദീപ്തം ഓർമ്മകൾക്കിപ്പോഴും ബാല്യം ഓണനിലാവുപോൽ ദീപ്തം ചിതലുകൾ ചിത്രം വരയ്ക്കുന്ന ചുമരിൽ ചിരിതൂകിയച്ഛന്റെ ഛായാചിത്രം ചിതലുകൾ ചിത്രം വരയ്ക്കുന്ന ചുമരിൽ ചിരിതൂകിയച്ഛന്റെ ഛായാചിത്രം ഇല്ലായ്മതൻ കളിത്തൊട്ടിലിൽ അനുജന്റെ എല്ലാം മറന്നുള്ള മയക്കം ചിങ്ങക്കിളി പാടും പാട്ടിലും കദനം ഓർമ്മകൾക്കിപ്പോഴും ബാല്യം ഓണനിലാവുപോൽ ദീപ്തം പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ പടികേറിയെത്തുന്ന സായന്തനം കണ്ണീരുപെയ്യുന്ന കോലായിലെന്നുടെ  ശോകരാമായണ പാരായണം ഒഴിയാത്ത വേദന തീരുവാൻ മുത്തശ്ശി വെറുതേ പുരട്ടുന്നു ധാന്വന്തരം ഒഴിയാത്ത വേദന തീരുവാൻ മുത്തശ്ശി വെറുതേ പുരട്ടുന്നു ധാന്വന്തരം ക്ലാവു പിടിച്ച