Pathirulla Nazhuri Nellumayi - പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ

Song:    Pathirulla Nazhuri Nellumayi... പതിരുള്ള നാഴൂരി
Album: ChithraVasantham. 
Lyrics:  Rajeev Alunkal 
Music:  Reghu Kumar 
Singer:  P Jayachandran 
Label:   Audiotracs

പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ
പടികേറിയെത്തുന്ന സായന്തനം
കണ്ണീരുപെയ്യുന്ന കോലായിലെന്നുടെ 
ശോകരാമായണ പാരായണം
പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ
പടികേറിയെത്തുന്ന സായന്തനം
കണ്ണീരുപെയ്യുന്ന കോലായിലെന്നുടെ 
ശോകരാമായണ പാരായണം
ഓർമ്മകൾക്കിപ്പോഴും ബാല്യം
ഓണനിലാവുപോൽ ദീപ്തം
ഓർമ്മകൾക്കിപ്പോഴും ബാല്യം
ഓണനിലാവുപോൽ ദീപ്തം

ചിതലുകൾ ചിത്രം വരയ്ക്കുന്ന ചുമരിൽ
ചിരിതൂകിയച്ഛന്റെ ഛായാചിത്രം
ചിതലുകൾ ചിത്രം വരയ്ക്കുന്ന ചുമരിൽ
ചിരിതൂകിയച്ഛന്റെ ഛായാചിത്രം
ഇല്ലായ്മതൻ കളിത്തൊട്ടിലിൽ അനുജന്റെ
എല്ലാം മറന്നുള്ള മയക്കം
ചിങ്ങക്കിളി പാടും പാട്ടിലും കദനം
ഓർമ്മകൾക്കിപ്പോഴും ബാല്യം
ഓണനിലാവുപോൽ ദീപ്തം
പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ
പടികേറിയെത്തുന്ന സായന്തനം
കണ്ണീരുപെയ്യുന്ന കോലായിലെന്നുടെ 
ശോകരാമായണ പാരായണം

ഒഴിയാത്ത വേദന തീരുവാൻ മുത്തശ്ശി
വെറുതേ പുരട്ടുന്നു ധാന്വന്തരം
ഒഴിയാത്ത വേദന തീരുവാൻ മുത്തശ്ശി
വെറുതേ പുരട്ടുന്നു ധാന്വന്തരം
ക്ലാവു പിടിച്ചൊരു ഓട്ടുകിണ്ണം പോലെ
കുഞ്ഞേച്ചിതൻ ലോലചിത്തം
ചിങ്ങക്കിളി പാടും പാട്ടിലും കദനം
ഓർമ്മകൾക്കിപ്പോഴും ബാല്യം
ഓണനിലാവുപോൽ ദീപ്തം
പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ
പടികേറിയെത്തുന്ന സായന്തനം
കണ്ണീരുപെയ്യുന്ന കോലായിലെന്നുടെ 
ശോകരാമായണ പാരായണം
ഓർമ്മകൾക്കിപ്പോഴും ബാല്യം
ഓണനിലാവുപോൽ ദീപ്തം

Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും