Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)
Song: Kanan pattatha
Singer: A M Rajah
Composer: M.S. Baburaj
Lyricist: P. Bhaskaran
Composer: M.S. Baburaj
Lyricist: P. Bhaskaran
Movie: Kuppivala (1965)
Director: S.S. Rajan
Director: S.S. Rajan
കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബെനിക്കേകിയ മലർമുട്ടേ
ഖൽബിന്റെ കണ്ണേയുറങ്ങുറങ്ങ് (കല്പിച്ചു )
കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ (കണ്ണില്ലാ )
താമരമിഴിയെന്നോ തങ്കത്തിന്‍ കവിളെന്നോ
തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍
കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കണ്മണി നിന്‍ മലർത്തൂമുഖം കാണാതെ
കണ്ണടച്ചീടും ഞാന്‍ എന്നാളും
ഉമ്മാടെ കണ്ണാണു് ഉപ്പാടെ കരളാണു്
ഉള്ളിലെ മിഴികളാല്‍ കാണുന്നു ഞാന്‍ (2) (കാണാന്‍ )
Comments
Post a Comment