Posts

Valkkannezhuthi (വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി)

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി Music: എം കെ അർജ്ജുനൻ Lyricist: ശ്രീകുമാരൻ തമ്പി Singer: കെ ജെ യേശുദാസ്, വാണീജയറാം Film: പിക്‌നിക് വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും മന്ദസ്മിതമാം ചന്ദ്രിക ചൂടി വനമല്ലിക നീയൊരുങ്ങും വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും മാലേയക്കുളിർ കാറ്റിൽ മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും മാലേയക്കുളിർ കാറ്റിൽ വന്ദനമാലതൻ നിഴലിൽ നീയൊരു ചന്ദനലതപോൽ നിൽക്കും വാർമുകിൽ വാതിൽ തുറക്കും വാർതിങ്കൾ നിന്നു ചിരിക്കും വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും നിൻ പാട്ടിലൂറും ശൃംഗാരമധുവും നീഹാരാർദ്ര നിലാവും നിൻ പാട്ടിലൂറും ശൃംഗാരമധുവും നീഹാരാർദ്ര നിലാവും നമ്മുടെ രജനി മദകരമാക്കും ഞാനൊരു മലർക്കൊടിയാകും വാർമുകിൽ വാതിലടയ്ക്കും വാർത്തിങ്കൾ നാണിച്ചൊളിക്കും വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും മന്ദസ്മിതമാം ചന്ദ്രിക ചൂടി വനമല്ലിക നീയൊരുങ്ങും വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും

കുങ്കുമപ്പൂവുകള്‍ പൂത്തു (KUNKUMA POOVUKAL POOTHU) ചിത്രം- കായംകുളം കൊച്ചുണ്ണി

Song Title: കുങ്കുമപ്പൂവുകള്‍ പൂത്തു (Kunkuma Poovukal Poothu) Music: ബി എ ചിദംബരനാഥ് Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ്, എസ്. ജാനകി Raaga: യമുനകല്യാണി Film/album: കായംകുളം കൊച്ചുണ്ണി (1966) ആ..... ആ.... ആ.... കുങ്കുമപ്പൂവുകള്‍ പൂത്തു  എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍  കുങ്കുമപ്പൂവുകള്‍ പൂത്തു  എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍  കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി  ഇന്ന് മാദകസംഗീതമരുളി... ആ...  മാനസമാം മണിമുരളി  ഇന്ന് മാദകസംഗീതമരുളി  പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍  പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍  കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി  രാജകുമാരന്‍ വന്നുചേര്‍ന്നു  കുങ്കുമപ്പൂവുകള്‍ പൂത്തു  എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍  കുങ്കുമപ്പൂവുകള്‍ പൂത്തു  മുന്തിരിവീഴുന്നവനിയില്‍   പ്രേമ പഞ്ചമിരാത്രിയണഞ്ഞു ആ.... മുന്തിരിവീഴുന്നവനിയില്‍  പ്രേമ പഞ്ചമിരാത്രിയണഞ്ഞു  മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍  മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍  കണ്ണിനാല്‍ തുഴയുന്ന കളിത്തോണ...

Amrutham pakarnna rathri - അമൃതം പകർന്ന രാത്രി

അമൃതം പകർന്ന  രാത്രി   - Amrutham pakarnna rathri Singer:  കെ ജെ യേശുദാസ് Music:  ലക്ഷ്മികാന്ത് പ്യാരേലാൽ Lyricist:  വയലാർ രാമവർമ്മ Film:  വിധി അമൃതം പകർന്ന രാത്രി അനുഭൂതി പൂത്ത രാത്രി വിടരും നീ അഴകേ വിടരും നീ അഴകേ മുകിൽ പുൽകും ഇന്ദുകലയായ്‌ എൻ ഗാന ഗഗനമാകെ വിടരും നീ അഴകേ വിടരും നീ അഴകേ ഓ.... 1. കവിതാ നദീതടങ്ങൾ പ്രിയദർശിനീ വനങ്ങൾ നിന്നെ, വിരിഞ്ഞ പൂവേ തിരയുന്നിതെൻ കിനാക്കൾ ഓ.... ഹിമശംഖുമാല ചാർത്തി ഉടലാകെ കുളിരു കോരി വിടരും നീ അഴകേ വിടരും നീ അഴകേ 2. ഇതു പ്രേമസുരഭിമാസം കതിർവീശി മന്ദഹാസം ഒരു വീണ തേടുമീ ഞാൻ അനുരാഗ മൗനഗാനം ഓ... എൻ ഹൃദയസിന്ധു മേലെ ഒരു ഗാനഹംസമായി ഒഴുകും നീ അഴകേ ഒഴുകും നീ അഴകേ

Priye pookkukilee nishagandhikal - പ്രിയേ പൂക്കുകില്ലേ

പ്രിയേ പൂക്കുകില്ലേ - Priye pookkukilee nishagandhikal Singer: കെ ജെ യേശുദാസ് Music: ലക്ഷ്മികാന്ത് പ്യാരേലാൽ Lyricist: വയലാർ രാമവർമ്മ Film: വിധി പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍ പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ പ്രിയേ പൂക്കുകില്ലേ ചിറകറ്റുവീഴും ദിവാസ്വപ്നമായ് ഒരു ദീപം തേടും തിരിനാളമായ് മുകില്‍ക്കൂടുതേടും വേഴാമ്പലായ് നിശാഗാനമായ് ഞാൻ അലഞ്ഞൂ സഖേ  പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ പ്രിയേ പൂക്കുകില്ലേ തരൂ മാപ്പുതരൂ നീ ഹൃദയേശ്വരീ ഇനിയെന്നു കേള്‍ക്കും നിന്‍സ്വരമാധുരീ ഒരു തുള്ളിക്കണ്ണീരുമായ് ഞാന്‍ വരും ഇതള്‍വീണ പൂക്കള്‍ വിരിയും സ ഖേ  പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍ പ്രിയേ പൂക്കുകില്ലേ

Ee malarkkanyakal - ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും (മദനോത്സവം)

Singer: എസ് ജാനകി Music: സലിൽ ചൗധരി Lyricist: ഒ എൻ വി കുറുപ്പ് Film/album: മദനോത്സവം ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം നിന്നെ- ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം നിന്നെ- ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം എന്തെന്തു മാധുര്യം... ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ... പിന്നെ നിന്‍കണ്‍കളില്‍ നോക്കിനില്‍ക്കാന്‍ എന്തെന്തൊരാവേശം പിന്നെ- നിന്‍നിശ്വാസമ...

Nandi priyasakhi nandi (നന്ദി പ്രിയസഖി നന്ദി) ഉമ്പായി, ഒ എൻ വി കുറുപ്പ്

സംഗീതം, പാടിയത്: ഉമ്പായി  വരികൾ:  ഒ എൻ വി കുറുപ്പ്  രാഗം: ശുഭ പന്തുവരാളി വർഷം: 2006   നന്ദി പ്രിയസഖി നന്ദി എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി പ്രിയസഖി നിനക്കെൻ നന്ദി  നന്ദി പ്രിയസഖി നന്ദി എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി പ്രിയസഖി നിനക്കെൻ നന്ദി  നന്ദി പ്രിയസഖി നിനക്കെൻ നന്ദി നന്ദി പ്രിയസഖി നന്ദി 1) ഒന്നും മിണ്ടാതെ അരികിലിരുന്നു നീ തന്നൊരു ബന്ധുര നിർവൃതിയ്ക്കും ഒന്നും മിണ്ടാതെ അരികിലിരുന്നു നീ തന്നൊരു ബന്ധുര നിർവൃതിയ്ക്കും ഞാനറിയാതെന്റെ നേർക്ക് നീളും മിഴിക്കോണിൽ തുളുമ്പിയൊരാർദ്രതയ്ക്കും  പിന്നെയാ ചെഞ്ചൊടി തന്നിൽ വിടർന്നോരാ  ചെമ്പകപ്പൂവിതൾ പുഞ്ചിരിക്കും  കാറ്റിലുലഞ്ഞ മുടിച്ചാർത്തിൽ നിന്നെന്റെ  കൈക്കുമ്പിളിൽ വീണ പൂവുകൾക്കും   നന്ദി പ്രിയസഖി നന്ദി എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി പ്രിയസഖി നിനക്കെൻ നന്ദി നന്ദി പ്രിയസഖി നന്ദി 2) ഒന്നും പറയാതെ പോയി നീ എങ്കിലും ഓർമ്മയിൽ പെയ്യും സുഗന്ധത്തിനും  ഒന്നും പറയാതെ പോയി നീ എങ്കിലും ഓർമ്മയിൽ പെയ്യും സുഗന്ധത്തിനും  ഇത്തിരി നേരമെന്നാകിലും നീയെന്റെ  സ്വപ്നങ്ങളിൽ വന്നു പോവതിനും എങ്...

Sooryane Mukile ( സൂര്യനെ മുകിലേ ) - Aadhi ആദി

Singer: നജീം അർഷാദ്   Music: അനിൽ ജോൺസൻ Lyricist: സന്തോഷ് വർമ്മ Film/album: ആദി     സൂര്യനെ മുകിലേ നീ മൂടിയോ അകലേ പാതിയിൽ ഇരവായ് നീ മാറിയോ പകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ ഓർമ്മകൾ ഞാൻ ചൂടവേ അതിനുള്ളു പൊള്ളുന്നതെന്തേ മൗനമേ നീയെന്നെ നിൻ മാറോടു ചേർക്കുന്നതെന്തേ നിലാനദി ഉറഞ്ഞുപോയ്‌ ഒഴുകാൻ തഴുകാൻ കഴിയാതെ വിണ്ണിൻ അരികെ കഴിയാതെ വിണ്ണിൻ അരികെ സൂര്യനെ മുകിലേ നീ മൂടിയോ അകലേ തെന്നലേ നീ വീശവേ ചെറുമുള്ളു കോറുന്ന പോലെ തേൻ കുയിൽ താരാട്ടിലും ഒരു തേങ്ങൽ ചേരുന്ന പോലെ സ്വരം തരാൻ മറന്നുപോയ് ഇഴകൾ തളരും മണിവീണയെൻ അകമേ മണിവീണയെൻ അകമേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ