Amrutham pakarnna rathri - അമൃതം പകർന്ന രാത്രി

അമൃതം പകർന്ന  രാത്രി - Amrutham pakarnna rathri

Singer: കെ ജെ യേശുദാസ്
Music: ലക്ഷ്മികാന്ത് പ്യാരേലാൽ
Lyricist: വയലാർ രാമവർമ്മ
Film: വിധി

അമൃതം പകർന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ
വിടരും നീ അഴകേ

മുകിൽ പുൽകും ഇന്ദുകലയായ്‌
എൻ ഗാന ഗഗനമാകെ
വിടരും നീ അഴകേ
വിടരും നീ അഴകേ

ഓ....

1. കവിതാ നദീതടങ്ങൾ
പ്രിയദർശിനീ വനങ്ങൾ
നിന്നെ, വിരിഞ്ഞ പൂവേ
തിരയുന്നിതെൻ കിനാക്കൾ
ഓ....

ഹിമശംഖുമാല ചാർത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ
വിടരും നീ അഴകേ

2. ഇതു പ്രേമസുരഭിമാസം
കതിർവീശി മന്ദഹാസം
ഒരു വീണ തേടുമീ ഞാൻ
അനുരാഗ മൗനഗാനം
ഓ...

എൻ ഹൃദയസിന്ധു മേലെ
ഒരു ഗാനഹംസമായി
ഒഴുകും നീ അഴകേ
ഒഴുകും നീ അഴകേ

Comments

Popular posts from this blog

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)