കുങ്കുമപ്പൂവുകള്‍ പൂത്തു (KUNKUMA POOVUKAL POOTHU) ചിത്രം- കായംകുളം കൊച്ചുണ്ണി
Song Title: കുങ്കുമപ്പൂവുകള്‍ പൂത്തു (Kunkuma Poovukal Poothu) Music: ബി എ ചിദംബരനാഥ് Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ്, എസ്. ജാനകി Raaga: യമുനകല്യാണി Film/album: കായംകുളം കൊച്ചുണ്ണി (1966) ആ..... ആ.... ആ.... കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍ കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍ കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി ഇന്ന് മാദകസംഗീതമരുളി... ആ... മാനസമാം മണിമുരളി ഇന്ന് മാദകസംഗീതമരുളി പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍ പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍ കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി രാജകുമാരന്‍ വന്നുചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍ കുങ്കുമപ്പൂവുകള്‍ പൂത്തു മുന്തിരിവീഴുന്നവനിയില്‍ പ്രേമ പഞ്ചമിരാത്രിയണഞ്ഞു ആ.... മുന്തിരിവീഴുന്നവനിയില്‍ പ്രേമ പഞ്ചമിരാത്രിയണഞ്ഞു മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ കണ്ണിനാല്‍ തുഴയുന്ന കളിത്തോണ...