Posts

Showing posts from August, 2022

Akasham pole - ആകാശം പോലെ (Bheeshma)

ആകാശം പോലെ   അകലെ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീയെരിയുമ്പോൾ നാം പുണരാതെയറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണ് നീ തൂമഞ്ഞായ് നിന്നു  വെയിലായ് ഞാൻ വന്നു ഒരു ശ്വാസക്കാറ്റിൽ  പൊലിയാമെന്നോർത്തു അകലാനോ കലരാനോ  കഴിയാതെ നാം ഇടനെഞ്ചിൽ വീഴുന്ന  മലർവാക നിറമുള്ള കനവാണ് നീ വിരഹാഗ്നിയിൽ  എരിഞ്ഞാളുന്ന രാവിൽ തിര നുര നെയ്യുന്ന തീരങ്ങളിൽ പുലർകാലം പോരും വഴിയോരങ്ങളിൽ ഓർക്കുവാനായി ഈ ഒരാൾ മാത്രം പാതിയാത്മാവിൽ വീഞ്ഞുമായി വന്നു മഴയിലുമീ തീയാളുന്നു  കരകാണാത്ത രാവിൽ മറവികൾ തൊടുമോ നിന്നോർമ്മയിൽ ആകാശംപോലെ അകലെ  അരികത്തായി  ഉയരേ ദൂരത്തു  ഉയിരിൻ ചാരത്തു അനുരാഗ തീയെരിയുമ്പോൾ നാം അതിരറ്റകാലത്തിൻ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ