Nandi priyasakhi nandi (നന്ദി പ്രിയസഖി നന്ദി) ഉമ്പായി, ഒ എൻ വി കുറുപ്പ്

സംഗീതം, പാടിയത്: ഉമ്പായി 

വരികൾ: ഒ എൻ വി കുറുപ്പ് 

രാഗം: ശുഭ പന്തുവരാളി

വർഷം: 2006

 

നന്ദി പ്രിയസഖി നന്ദി

എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി

പ്രിയസഖി നിനക്കെൻ നന്ദി 

നന്ദി പ്രിയസഖി നന്ദി

എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി

പ്രിയസഖി നിനക്കെൻ നന്ദി 

നന്ദി പ്രിയസഖി നിനക്കെൻ നന്ദി

നന്ദി പ്രിയസഖി നന്ദി


1) ഒന്നും മിണ്ടാതെ അരികിലിരുന്നു നീ

തന്നൊരു ബന്ധുര നിർവൃതിയ്ക്കും

ഒന്നും മിണ്ടാതെ അരികിലിരുന്നു നീ

തന്നൊരു ബന്ധുര നിർവൃതിയ്ക്കും

ഞാനറിയാതെന്റെ നേർക്ക് നീളും

മിഴിക്കോണിൽ തുളുമ്പിയൊരാർദ്രതയ്ക്കും 

പിന്നെയാ ചെഞ്ചൊടി തന്നിൽ വിടർന്നോരാ 

ചെമ്പകപ്പൂവിതൾ പുഞ്ചിരിക്കും 

കാറ്റിലുലഞ്ഞ മുടിച്ചാർത്തിൽ നിന്നെന്റെ 

കൈക്കുമ്പിളിൽ വീണ പൂവുകൾക്കും  

നന്ദി പ്രിയസഖി നന്ദി

എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി

പ്രിയസഖി നിനക്കെൻ നന്ദി

നന്ദി പ്രിയസഖി നന്ദി


2) ഒന്നും പറയാതെ പോയി നീ എങ്കിലും

ഓർമ്മയിൽ പെയ്യും സുഗന്ധത്തിനും 

ഒന്നും പറയാതെ പോയി നീ എങ്കിലും

ഓർമ്മയിൽ പെയ്യും സുഗന്ധത്തിനും 

ഇത്തിരി നേരമെന്നാകിലും നീയെന്റെ 

സ്വപ്നങ്ങളിൽ വന്നു പോവതിനും

എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രാവായി 

വന്നെൻ സുഖമാരായും കൊഞ്ചലിനും

നൊന്തെരിയുന്നൊരെൻ മൺചിരാതിൻ 

പ്രാണതന്തുവിൽ സ്നേഹം ചൊരിവതിനും 

നന്ദി പ്രിയസഖി നന്ദി

എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി

പ്രിയസഖി നിനക്കെൻ നന്ദി 


നന്ദി പ്രിയസഖി നന്ദി

എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി

പ്രിയസഖി നിനക്കെൻ നന്ദി 

നന്ദി പ്രിയസഖി നിനക്കെൻ നന്ദി

നന്ദി പ്രിയസഖി നന്ദി

Comments

Popular posts from this blog

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)