Priye pookkukilee nishagandhikal - പ്രിയേ പൂക്കുകില്ലേ

പ്രിയേ പൂക്കുകില്ലേ - Priye pookkukilee nishagandhikal

Singer: കെ ജെ യേശുദാസ്
Music: ലക്ഷ്മികാന്ത് പ്യാരേലാൽ
Lyricist: വയലാർ രാമവർമ്മ
Film: വിധി

പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ

ചിറകറ്റുവീഴും ദിവാസ്വപ്നമായ്
ഒരു ദീപം തേടും തിരിനാളമായ്
മുകില്‍ക്കൂടുതേടും വേഴാമ്പലായ്
നിശാഗാനമായ് ഞാൻ അലഞ്ഞൂ സഖേ 
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ

തരൂ മാപ്പുതരൂ നീ ഹൃദയേശ്വരീ
ഇനിയെന്നു കേള്‍ക്കും നിന്‍സ്വരമാധുരീ
ഒരു തുള്ളിക്കണ്ണീരുമായ് ഞാന്‍ വരും
ഇതള്‍വീണ പൂക്കള്‍ വിരിയും സ
ഖേ 
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍
പ്രിയേ പൂക്കുകില്ലേ

Comments

Popular posts from this blog

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)