Varum Oru Naal Sukham (Althaara - 1964) വരുമൊരു നാൾ സുഖം

Singer: S. Janaki.
Music: M.B. Sreenivasan.
Movie: Althaara (1964)
Movie Director: P. Subramaniam.
Lyrics: Thirunayinaarkurichi Madhavan Nair.

വരുമൊരു നാൾ സുഖം
ഒരു നാൾ ദുഃഖം
ഉലകിലെല്ലാമിതു നിയമം ... എന്നാൽ
ഒരു നാളിലും ഇരുളകലാത്തൊരു
കഥയായ്‌ പാഴ്‌ക്കഥയായ്‌ ... ഞാന്‍
ഒരു നാളിലും ഇരുളകലാത്തൊരു
കഥയായ്‌ പാഴ്‌ക്കഥയായ്‌

അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിവൂ
ഞാനതറിഞ്ഞീല
മുകരുന്ന നേരമേ പൂവിന്റെ വാസനയറിയൂ
ഞാനതറിഞ്ഞീലാ

നുകരാത്ത തേനിനും മുകരാത്ത പൂവിനും
കൊതിയാർന്നു കൈനീട്ടുകില്ലാ
കൊതിയാർന്നു കൈനീട്ടുകില്ലാ
(വരുമൊരു നാൾ)

തകരും ചിറകുകൾ ഇനിയെത്ര കാലം
താങ്ങി പറക്കുവാനാകും
കരുമൊട്ടിൽ കരിയുവാന്‍ എങ്കിലീ ജീവിതം
വിരിയേണ്ട വിരിയേണ്ട മേലും
വിരിയേണ്ട വിരിയേണ്ട മേലും
(വരുമൊരു നാൾ )

Comments

Popular posts from this blog

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)