Padinjaare Maanathulla Panineerpoo Chambakka - പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്‌ക്ക

Song: Padinjaare Maanathulla Panineerpoo Chambakka - പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്‌ക്ക 
Singers: PB Sreenivas & P.Leela
Lyrics: P.Bhaskaran
Music: M S Baburaj.
Film: Ninamaninja Kaalpadukal(1963) 
Director: N. N. Pisharody
Written by: Parappurathu

പടിഞ്ഞാറേ മാനത്തുള്ള (2)
പനിനീര്‍പ്പൂ ചാമ്പയ്ക്കാ
പഴുത്തുവല്ലോ .. മുഴുത്തുവല്ലോ …
പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ (F)

കരളിന്റെ കൂട്ടിലൊരു 
(2)
കതിര്‍കാണാപ്പൈങ്കിളിയുണ്ട്
പറന്നു പോയി… പറിക്കുവാ
ന്‍  ഞാന്‍...
പറഞ്ഞെങ്കില്‍ എന്തെനിക്കു പകരം നല്‍കും? (M)

ഓ...ഓ...
 (M)
നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച (2)
ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം (2) (F)

പടിഞ്ഞാറേ മാനത്തുള്ള (2)
പനിനീര്‍പ്പൂ ചാമ്പയ്ക്കാ
പഴുത്തുവല്ലോ.. മുഴുത്തുവല്ലോ…
പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ (F)

ഓ...ഓ... (F)
നിലാവിന്റെ മണ്ഡപത്തില്‍ 
കിനാവിന്റെ കിങ്ങിണി കെട്ടി (2)
ഒരു കൊച്ചു നൃത്തം ചെയ്താല്‍ 
അത് മാത്രം പോരും തോഴീ (2) (M)

പടിഞ്ഞാറേ മാനത്തുള്ള (2)
പനിനീര്‍പ്പൂ ചാമ്പയ്ക്കാ
പഴുത്തുവല്ലോ.. മുഴുത്തുവല്ലോ…
പറിച്ചു തിന്നാൻ നമുക്ക് ചിറകില്ലല്ലോ (M & F)




Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും