Kanthi mayookhangal jalakeliyadunna - G. Venugopal

Chithirathumbi Onam Songs Year- 1997
Singer: G Venugopal
Music: Raghukumar
Lyrics: PK Gopi

കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന 

ശാന്തമീ ശ്രാവണ മലർപൊയ്കയിൽ 

ഒരു നൂറു ജലശംഖുപുഷ്പങ്ങൾ ഒഴുകുന്ന 

കുളിരോളമാകുന്നു മനസ്സ് എൻറെ മനസ്സ്...

കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന 

ശാന്തമീ ശ്രാവണ മലർപൊയ്കയിൽ...


പിച്ചകമലർകാവിൽ ചിങ്ങനിലാവല 

ചിത്രപടചേല അണിയും (2)

മുറ്റത്തു നിന്നു ഞാൻ ഓരോ കിനാവിന്റെ

 മുത്തും പവിഴവും കോർത്തണിയും

ചിത്തിരത്തുമ്പികൾ പൗർണ്ണമിരാവിന്റെ 

മുക്കുറ്റിമുല്ലയെ ഉമ്മവയ്ക്കും

കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന 

ശാന്തമീ ശ്രാവണ മലർപൊയ്കയിൽ...


പുത്തിലഞ്ഞിച്ചോട്ടിൽ മിന്നാമിനുങ്ങുകൾ 

കുത്തുവിളക്കുമായ് അണയുമ്പോൾ  (2)

ഒറ്റയ്ക്ക് വന്നു ഞാൻ ഓരോ ചെരാതിലും 

കത്തും നാളങ്ങൾ നോക്കി നിൽക്കും

നക്ഷത്ര രശ്മിപോൽ ഓർമ്മയിൽ ഞാനേതോ 

അത്തക്കളങ്ങളേ ചുറ്റി നിൽക്കും


കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന 

ശാന്തമീ ശ്രാവണ മലർപൊയ്കയിൽ 

ഒരു നൂറു ജലശംഖുപുഷ്പങ്ങൾ ഒഴുകുന്ന 

കുളിരോളമാകുന്നു മനസ്സ് എൻറെ മനസ്സ്...

കാന്തി മയൂഖങ്ങൾ ജലകേളിയാടുന്ന 

ശാന്തമീ ശ്രാവണ മലർപൊയ്കയിൽ…


Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും