Oru Vakku Polum Parayathe Poyoren - G.Venugopal

Singer: G Venugopal 
Album: Poothalam
Music: Jaya Vijaya (Jayan)
Lyrics: Chowalloor Krishnankutty


ഒരു വാക്കുപോലും പറയാതെ പോയൊരെൻ

ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ (2)

ഇനിയെന്ന് കാണും നാം എന്നറിയാതെ

ഏകനായ് നിൽക്കുന്നു ഞാൻ

ഇവിടെ മൂകനായി നിൽക്കുന്നു ഞാൻ

ഒരു വാക്കുപോലും പറയാതെ പോയൊരെൻ

ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ


1) ഒക്കത്ത് തുളുമ്പുന്ന പാൽക്കുടമേന്തിയ

പൂത്തുമ്പകൾ ഓർമ്മ മാത്രമായി (2)

നിളയിൽ നീരാടി ദശപുഷ്പം ചൂടിയ

പുലരികളെങ്ങോ പോയ്മറഞ്ഞു

ഓണപ്പുലരികളെങ്ങോ പോയ്മറഞ്ഞു

ഒരു വാക്കുപോലും പറയാതെ പോയൊരെൻ

ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ


2) ആട്ടവിളക്കൊളിയും വടക്കുനി തളത്തിലെ

പാട്ടും കളികളും എങ്ങുപോയി (2)

കല്യാണി കളവാണി പാടിത്തിമിർത്തോരെൻ

ആരോമലേ നീയും എങ്ങുപോയി

എൻ ആരോമലേ നീയും എങ്ങുപോയി

ഒരു വാക്കുപോലും പറയാതെ പോയൊരെൻ

ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ

ഇനിയെന്ന് കാണും നാം എന്നറിയാതെ

ഏകനായ് നിൽക്കുന്നു ഞാൻ

ഇവിടെ മൂകനായി നിൽക്കുന്നു ഞാൻ

ഒരു വാക്കുപോലും പറയാതെ പോയൊരെൻ

ഓണക്കിനാവുകളേ പൊൻ ഓണക്കിനാവുകളേ...

Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും