Kazhinja kalangal karalilunarthunna - Minmini

 Singer: Minmini


കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ

കരളിൻ വേദന അറിയാതെന്തിന് കടന്നു പോകുന്നു 

നിങ്ങൾ കടന്നു പോകുന്നു...  

കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ...


മറക്കുവാൻ പറയുമ്പോൾ പതിന്മടങ്ങൊളി ചിന്നി   

സ്‌മൃതിയെന്നും ഹൃദയത്തിൽ തിളങ്ങുന്നു...(2)

ആ മോഹഭംഗത്തിൻ വഴിത്താരയിൽ നിന്നും  

ആ മോഹഭംഗത്തിൻ വഴിത്താരയിൽ നിന്നും 

വഴിമാറിപ്പോകു നിങ്ങൾ സ്മരണകളേ 

കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ


അഴലിന്റെ നിമിഷങ്ങൾ കഴിയുവാൻ വേണ്ടി ഞാൻ 

മിഴിനീർ പ്രവാഹം ചൊരിയുന്നു (2)

വീണ്ടുമെൻ ഹൃദയത്തെ ഉമിത്തീയിൽ വീഴ്ത്താതെ

വീണ്ടുമെൻ ഹൃദയത്തെ ഉമിത്തീയിൽ വീഴ്ത്താതെ

വഴിമാറി പോകു നിങ്ങൾ സ്മരണകളേ

കഴിഞ്ഞ കാലങ്ങൾ കരളിലുണർത്തുന്ന കനകക്കിനാവുകളേ

കനകക്കിനാവുകളേ....

കനകക്കിനാവുകളേ........


Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും