Posts

Sooryane Mukile ( സൂര്യനെ മുകിലേ ) - Aadhi ആദി

Singer: നജീം അർഷാദ്   Music: അനിൽ ജോൺസൻ Lyricist: സന്തോഷ് വർമ്മ Film/album: ആദി     സൂര്യനെ മുകിലേ നീ മൂടിയോ അകലേ പാതിയിൽ ഇരവായ് നീ മാറിയോ പകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ ഓർമ്മകൾ ഞാൻ ചൂടവേ അതിനുള്ളു പൊള്ളുന്നതെന്തേ മൗനമേ നീയെന്നെ നിൻ മാറോടു ചേർക്കുന്നതെന്തേ നിലാനദി ഉറഞ്ഞുപോയ്‌ ഒഴുകാൻ തഴുകാൻ കഴിയാതെ വിണ്ണിൻ അരികെ കഴിയാതെ വിണ്ണിൻ അരികെ സൂര്യനെ മുകിലേ നീ മൂടിയോ അകലേ തെന്നലേ നീ വീശവേ ചെറുമുള്ളു കോറുന്ന പോലെ തേൻ കുയിൽ താരാട്ടിലും ഒരു തേങ്ങൽ ചേരുന്ന പോലെ സ്വരം തരാൻ മറന്നുപോയ് ഇഴകൾ തളരും മണിവീണയെൻ അകമേ മണിവീണയെൻ അകമേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Omalale Ninne Orthu ഓമലാളേ നിന്നെയോര്‍ത്ത് ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത്.. ജീവിതത്തിന്‍ സാഗരത്തില്‍ വിരഹവേദനയും തുഴഞ്ഞ് (2) കണ്ടതില്ലാ നിന്നെമാത്രം കടല് നീയിന്നറിയുവോളം കടല് നീയിന്നറിയുവോളം ഓമലാളേ നിന്നെയോര്‍ത്ത്... പ്രണയമഴയുടെ നൂലിനറ്റം പട്ടമായി ഞാന്‍ പാറിപാറി (2) കണ്ടതില്ല നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തില്‍.. ഒന്നുമീ പ്രപഞ്ചത്തില്‍.. ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത്

Akasham pole - ആകാശം പോലെ (Bheeshma)

ആകാശം പോലെ   അകലെ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീയെരിയുമ്പോൾ നാം പുണരാതെയറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണ് നീ തൂമഞ്ഞായ് നിന്നു  വെയിലായ് ഞാൻ വന്നു ഒരു ശ്വാസക്കാറ്റിൽ  പൊലിയാമെന്നോർത്തു അകലാനോ കലരാനോ  കഴിയാതെ നാം ഇടനെഞ്ചിൽ വീഴുന്ന  മലർവാക നിറമുള്ള കനവാണ് നീ വിരഹാഗ്നിയിൽ  എരിഞ്ഞാളുന്ന രാവിൽ തിര നുര നെയ്യുന്ന തീരങ്ങളിൽ പുലർകാലം പോരും വഴിയോരങ്ങളിൽ ഓർക്കുവാനായി ഈ ഒരാൾ മാത്രം പാതിയാത്മാവിൽ വീഞ്ഞുമായി വന്നു മഴയിലുമീ തീയാളുന്നു  കരകാണാത്ത രാവിൽ മറവികൾ തൊടുമോ നിന്നോർമ്മയിൽ ആകാശംപോലെ അകലെ  അരികത്തായി  ഉയരേ ദൂരത്തു  ഉയിരിൻ ചാരത്തു അനുരാഗ തീയെരിയുമ്പോൾ നാം അതിരറ്റകാലത്തിൻ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ

Nishaye nilavu punarnnu (നിശയെ നിലാവ് പുണർന്നൂ) ജാലകത്തിലെ പക്ഷി

Singer:  യേശുദാസ് Music:  ജെറി അമൽദേവ്  Lyricist:   ഒ എൻ വി കുറുപ്പ് Film/album:   ജാലകത്തിലെ പക്ഷി നിശയെ നിലാവ് പുണർന്നൂ അഗ്നിശലഭങ്ങൾ പാറിപ്പറന്നു കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു കാതരഗീതമുയർന്നൂ (നിശയെ...) കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ ഒരു മദകരഗന്ധം ഉയർന്നൂ കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ കാറ്റും തല ചായ്ചു വീണു നിശയെ നിലാവ് പുണർന്നൂ മലർശരൻ പോറ്റും മാകന്ദശാഖിയെ വനമുല്ല കെട്ടിപ്പുണർന്നു നൂറു തിരികളിൽ ജ്വാല വിടർന്നു ആരണ്യദേവിതൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Song: Kanan pattatha Singer: A M Rajah Composer: M.S. Baburaj Lyricist: P. Bhaskaran Movie: Kuppivala (1965) Director:  S.S. Rajan കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ  കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ  കല്പിച്ചു റബ്ബെനിക്കേകിയ മലർമുട്ടേ  ഖൽബിന്റെ  കണ്ണേയുറങ്ങുറങ്ങ് (കല്പിച്ചു )  കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ  കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ  കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ  മണ്ണിതിലുണ്ടായ വിണ്ണല്ലേ (കണ്ണില്ലാ )  താമരമിഴിയെന്നോ തങ്കത്തിന്‍ കവിളെന്നോ  തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍  കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ  കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ  കണ്മണി നിന്‍ മലർത്തൂമുഖം കാണാതെ  കണ്ണടച്ചീടും ഞാന്‍ എന്നാളും  ഉമ്മാടെ കണ്ണാണു് ഉപ്പാടെ കരളാണു്  ഉള്ളിലെ മിഴികളാല്‍ കാണുന്നു ഞാന്‍ (2) (കാണാന്‍ )

Varum Oru Naal Sukham (Althaara - 1964) വരുമൊരു നാൾ സുഖം

Singer: S. Janaki. Music: M.B. Sreenivasan. Movie: Althaara (1964) Movie Director: P. Subramaniam. Lyrics: Thirunayinaarkurichi Madhavan Nair. വരുമൊരു നാൾ സുഖം ഒരു നാൾ ദുഃഖം ഉലകിലെല്ലാമിതു നിയമം ... എന്നാൽ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ്‌ പാഴ്‌ക്കഥയായ്‌ ... ഞാന്‍ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ്‌ പാഴ്‌ക്കഥയായ്‌ അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിവൂ ഞാനതറിഞ്ഞീല മുകരുന്ന നേരമേ പൂവിന്റെ വാസനയറിയൂ ഞാനതറിഞ്ഞീലാ നുകരാത്ത തേനിനും മുകരാത്ത പൂവിനും കൊതിയാർന്നു കൈനീട്ടുകില്ലാ കൊതിയാർന്നു കൈനീട്ടുകില്ലാ (വരുമൊരു നാൾ) തകരും ചിറകുകൾ ഇനിയെത്ര കാലം താങ്ങി പറക്കുവാനാകും കരുമൊട്ടിൽ കരിയുവാന്‍ എങ്കിലീ ജീവിതം വിരിയേണ്ട വിരിയേണ്ട മേലും വിരിയേണ്ട വിരിയേണ്ട മേലും (വരുമൊരു നാൾ )

Padinjaare Maanathulla Panineerpoo Chambakka - പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്‌ക്ക

Song:  Padinjaare Maanathulla Panineerpoo Chambakka - പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്‌ക്ക   Singers: PB Sreenivas & P.Leela Lyrics:  P.Bhaskaran Music:  M S Baburaj. Film: Ninamaninja Kaalpadukal(1963)  Director:  N. N. Pisharody Written by:  Parappurathu പടിഞ്ഞാറേ മാനത്തുള്ള  (2) പനിനീര്‍പ്പൂ ചാമ്പയ്ക്കാ പഴുത്തുവല്ലോ .. മുഴുത്തുവല്ലോ … പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ (F) കരളിന്റെ കൂട്ടിലൊരു  (2) കതിര്‍കാണാപ്പൈങ്കിളിയുണ്ട് പറന്നു പോയി… പറിക്കുവാ ന്‍   ഞാന്‍... പറഞ്ഞെങ്കില്‍ എന്തെനിക്കു പകരം നല്‍കും? (M) ഓ...ഓ...  (M) നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച  (2) ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം  (2)  (F) പടിഞ്ഞാറേ മാനത്തുള്ള  (2) പനിനീര്‍പ്പൂ ചാമ്പയ്ക്കാ പഴുത്തുവല്ലോ.. മുഴുത്തുവല്ലോ… പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ (F) ഓ...ഓ...   (F) നിലാവിന്റെ മണ്ഡപത്തില്‍  കിനാവിന്റെ കിങ്ങിണി കെട്ടി (2) ഒരു കൊച്ചു നൃത്തം ചെയ്താല്‍  അത് മാത്രം പോരും തോഴീ  (2)  ...