Nishaye nilavu punarnnu (നിശയെ നിലാവ് പുണർന്നൂ) ജാലകത്തിലെ പക്ഷി

Singer: യേശുദാസ്
Music: ജെറി അമൽദേവ് 
Lyricist:  ഒ എൻ വി കുറുപ്പ്
Film/album:  ജാലകത്തിലെ പക്ഷി

നിശയെ നിലാവ് പുണർന്നൂ
അഗ്നിശലഭങ്ങൾ പാറിപ്പറന്നു
കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു
കാതരഗീതമുയർന്നൂ
(നിശയെ...)

കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു
പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ
ഒരു മദകരഗന്ധം ഉയർന്നൂ
കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ
കാറ്റും തല ചായ്ചു വീണു
നിശയെ നിലാവ് പുണർന്നൂ

മലർശരൻ പോറ്റും മാകന്ദശാഖിയെ
വനമുല്ല കെട്ടിപ്പുണർന്നു
നൂറു തിരികളിൽ ജ്വാല വിടർന്നു
ആരണ്യദേവിതൻ ജാലകച്ഛായയിൽ
പാടാൻ വിഷുപ്പക്ഷി വന്നു
(നിശയെ...)

Comments

Popular posts from this blog

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Thane thirinjum marinjum - താനേ തിരിഞ്ഞും മറിഞ്ഞും - Ambalapravu (1970)

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)