Kuri varachalum kurishu varachalum കുറി വരച്ചാലും കുരിശു വരച്ചാലും

ഗായകൻ: കെ.ജെ.യേശുദാസ് 
ഗാനരചന, സംഗീതം : എം.ഡി.രാജേന്ദ്രൻ 
ചിത്രം: മൗനം 1995 
സംവിധായകൻ: സുരേഷ് മച്ചാട് 

കുറി വരച്ചാലും കുരിശു വരച്ചാലും 
കുമ്പിട്ടു നിസ്കരിച്ചാലും 
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് 
കരുണാമയനാം ദൈവമൊന്ന് ദൈവമൊന്ന് (2) 

പമ്പാസരസ്‌തടം ലോകമനോഹരം 
പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ (2) വിന്ധ്യഹിമാചലസഹ്യസാനുക്കളിൽ 
വിത്തു വിതയ്ക്കരുതേ 
വർഗ്ഗീയ വിത്തുവിതയ്ക്കരുതേ
(കുറി വരച്ചാലും..) 

ഗീതയും ബൈബിളും വിശുദ്ധ ഖുറാനും 
ഭാരതഹൃദയമല്ലോ 
അദ്വൈത ഭാരത ഹൃദയമല്ലോ (2) 
സിന്ധുവും ഗംഗയും വൈഗയും നിളയും 
ഇന്ത്യതൻ അക്ഷയനിധികൾ 
എന്നെന്നും ഇന്ത്യ തൻ ഐശ്വര്യഖനികൾ
(കുറി വരച്ചാലും...)

Comments

Popular posts from this blog

Kanan pattatha - കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ (Kuppivala - 1965)

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്