Posts

Amrutham pakarnna rathri - അമൃതം പകർന്ന രാത്രി

അമൃതം പകർന്ന  രാത്രി   - Amrutham pakarnna rathri Singer:  കെ ജെ യേശുദാസ് Music:  ലക്ഷ്മികാന്ത് പ്യാരേലാൽ Lyricist:  വയലാർ രാമവർമ്മ Film:  വിധി അമൃതം പകർന്ന രാത്രി അനുഭൂതി പൂത്ത രാത്രി വിടരും നീ അഴകേ വിടരും നീ അഴകേ മുകിൽ പുൽകും ഇന്ദുകലയായ്‌ എൻ ഗാന ഗഗനമാകെ വിടരും നീ അഴകേ വിടരും നീ അഴകേ ഓ.... 1. കവിതാ നദീതടങ്ങൾ പ്രിയദർശിനീ വനങ്ങൾ നിന്നെ, വിരിഞ്ഞ പൂവേ തിരയുന്നിതെൻ കിനാക്കൾ ഓ.... ഹിമശംഖുമാല ചാർത്തി ഉടലാകെ കുളിരു കോരി വിടരും നീ അഴകേ വിടരും നീ അഴകേ 2. ഇതു പ്രേമസുരഭിമാസം കതിർവീശി മന്ദഹാസം ഒരു വീണ തേടുമീ ഞാൻ അനുരാഗ മൗനഗാനം ഓ... എൻ ഹൃദയസിന്ധു മേലെ ഒരു ഗാനഹംസമായി ഒഴുകും നീ അഴകേ ഒഴുകും നീ അഴകേ

Priye pookkukilee nishagandhikal - പ്രിയേ പൂക്കുകില്ലേ

പ്രിയേ പൂക്കുകില്ലേ - Priye pookkukilee nishagandhikal Singer: കെ ജെ യേശുദാസ് Music: ലക്ഷ്മികാന്ത് പ്യാരേലാൽ Lyricist: വയലാർ രാമവർമ്മ Film: വിധി പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍ പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ പ്രിയേ പൂക്കുകില്ലേ ചിറകറ്റുവീഴും ദിവാസ്വപ്നമായ് ഒരു ദീപം തേടും തിരിനാളമായ് മുകില്‍ക്കൂടുതേടും വേഴാമ്പലായ് നിശാഗാനമായ് ഞാൻ അലഞ്ഞൂ സഖേ  പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ പ്രിയേ പൂക്കുകില്ലേ തരൂ മാപ്പുതരൂ നീ ഹൃദയേശ്വരീ ഇനിയെന്നു കേള്‍ക്കും നിന്‍സ്വരമാധുരീ ഒരു തുള്ളിക്കണ്ണീരുമായ് ഞാന്‍ വരും ഇതള്‍വീണ പൂക്കള്‍ വിരിയും സ ഖേ  പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍ വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍ പ്രിയേ പൂക്കുകില്ലേ

Ee malarkkanyakal - ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും (മദനോത്സവം)

Singer: എസ് ജാനകി Music: സലിൽ ചൗധരി Lyricist: ഒ എൻ വി കുറുപ്പ് Film/album: മദനോത്സവം ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം നിന്നെ- ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം നിന്നെ- ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം എന്തെന്തു മാധുര്യം... ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു ഈമലര്‍ക്കന്യകള്‍ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ... പിന്നെ നിന്‍കണ്‍കളില്‍ നോക്കിനില്‍ക്കാന്‍ എന്തെന്തൊരാവേശം പിന്നെ- നിന്‍നിശ്വാസമ

Nandi priyasakhi nandi (നന്ദി പ്രിയസഖി നന്ദി) ഉമ്പായി, ഒ എൻ വി കുറുപ്പ്

സംഗീതം, പാടിയത്: ഉമ്പായി  വരികൾ:  ഒ എൻ വി കുറുപ്പ്  രാഗം: ശുഭ പന്തുവരാളി വർഷം: 2006   നന്ദി പ്രിയസഖി നന്ദി എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി പ്രിയസഖി നിനക്കെൻ നന്ദി  നന്ദി പ്രിയസഖി നന്ദി എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി പ്രിയസഖി നിനക്കെൻ നന്ദി  നന്ദി പ്രിയസഖി നിനക്കെൻ നന്ദി നന്ദി പ്രിയസഖി നന്ദി 1) ഒന്നും മിണ്ടാതെ അരികിലിരുന്നു നീ തന്നൊരു ബന്ധുര നിർവൃതിയ്ക്കും ഒന്നും മിണ്ടാതെ അരികിലിരുന്നു നീ തന്നൊരു ബന്ധുര നിർവൃതിയ്ക്കും ഞാനറിയാതെന്റെ നേർക്ക് നീളും മിഴിക്കോണിൽ തുളുമ്പിയൊരാർദ്രതയ്ക്കും  പിന്നെയാ ചെഞ്ചൊടി തന്നിൽ വിടർന്നോരാ  ചെമ്പകപ്പൂവിതൾ പുഞ്ചിരിക്കും  കാറ്റിലുലഞ്ഞ മുടിച്ചാർത്തിൽ നിന്നെന്റെ  കൈക്കുമ്പിളിൽ വീണ പൂവുകൾക്കും   നന്ദി പ്രിയസഖി നന്ദി എനിക്ക് നീ തന്നതിനെല്ലാമെൻ നന്ദി പ്രിയസഖി നിനക്കെൻ നന്ദി നന്ദി പ്രിയസഖി നന്ദി 2) ഒന്നും പറയാതെ പോയി നീ എങ്കിലും ഓർമ്മയിൽ പെയ്യും സുഗന്ധത്തിനും  ഒന്നും പറയാതെ പോയി നീ എങ്കിലും ഓർമ്മയിൽ പെയ്യും സുഗന്ധത്തിനും  ഇത്തിരി നേരമെന്നാകിലും നീയെന്റെ  സ്വപ്നങ്ങളിൽ വന്നു പോവതിനും എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രാവായി  വന്നെൻ സുഖമാരായും കൊഞ്ചലിനും നൊന്തെരിയുന്നൊരെൻ മൺ

Sooryane Mukile ( സൂര്യനെ മുകിലേ ) - Aadhi ആദി

Singer: നജീം അർഷാദ്   Music: അനിൽ ജോൺസൻ Lyricist: സന്തോഷ് വർമ്മ Film/album: ആദി     സൂര്യനെ മുകിലേ നീ മൂടിയോ അകലേ പാതിയിൽ ഇരവായ് നീ മാറിയോ പകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ ഓർമ്മകൾ ഞാൻ ചൂടവേ അതിനുള്ളു പൊള്ളുന്നതെന്തേ മൗനമേ നീയെന്നെ നിൻ മാറോടു ചേർക്കുന്നതെന്തേ നിലാനദി ഉറഞ്ഞുപോയ്‌ ഒഴുകാൻ തഴുകാൻ കഴിയാതെ വിണ്ണിൻ അരികെ കഴിയാതെ വിണ്ണിൻ അരികെ സൂര്യനെ മുകിലേ നീ മൂടിയോ അകലേ തെന്നലേ നീ വീശവേ ചെറുമുള്ളു കോറുന്ന പോലെ തേൻ കുയിൽ താരാട്ടിലും ഒരു തേങ്ങൽ ചേരുന്ന പോലെ സ്വരം തരാൻ മറന്നുപോയ് ഇഴകൾ തളരും മണിവീണയെൻ അകമേ മണിവീണയെൻ അകമേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ

Omalale Ninne Orthu Lyrics ഓമലാളേ നിന്നെയോര്‍ത്ത്

Omalale Ninne Orthu ഓമലാളേ നിന്നെയോര്‍ത്ത് ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത്.. ജീവിതത്തിന്‍ സാഗരത്തില്‍ വിരഹവേദനയും തുഴഞ്ഞ് (2) കണ്ടതില്ലാ നിന്നെമാത്രം കടല് നീയിന്നറിയുവോളം കടല് നീയിന്നറിയുവോളം ഓമലാളേ നിന്നെയോര്‍ത്ത്... പ്രണയമഴയുടെ നൂലിനറ്റം പട്ടമായി ഞാന്‍ പാറിപാറി (2) കണ്ടതില്ല നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തില്‍.. ഒന്നുമീ പ്രപഞ്ചത്തില്‍.. ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഞാന്‍ നിനക്കൊരു മാല തീര്‍ത്തു ഓമലാളേ നിന്നെയോര്‍ത്ത്

Akasham pole - ആകാശം പോലെ (Bheeshma)

ആകാശം പോലെ   അകലെ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീയെരിയുമ്പോൾ നാം പുണരാതെയറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണ് നീ തൂമഞ്ഞായ് നിന്നു  വെയിലായ് ഞാൻ വന്നു ഒരു ശ്വാസക്കാറ്റിൽ  പൊലിയാമെന്നോർത്തു അകലാനോ കലരാനോ  കഴിയാതെ നാം ഇടനെഞ്ചിൽ വീഴുന്ന  മലർവാക നിറമുള്ള കനവാണ് നീ വിരഹാഗ്നിയിൽ  എരിഞ്ഞാളുന്ന രാവിൽ തിര നുര നെയ്യുന്ന തീരങ്ങളിൽ പുലർകാലം പോരും വഴിയോരങ്ങളിൽ ഓർക്കുവാനായി ഈ ഒരാൾ മാത്രം പാതിയാത്മാവിൽ വീഞ്ഞുമായി വന്നു മഴയിലുമീ തീയാളുന്നു  കരകാണാത്ത രാവിൽ മറവികൾ തൊടുമോ നിന്നോർമ്മയിൽ ആകാശംപോലെ അകലെ  അരികത്തായി  ഉയരേ ദൂരത്തു  ഉയിരിൻ ചാരത്തു അനുരാഗ തീയെരിയുമ്പോൾ നാം അതിരറ്റകാലത്തിൻ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ